പത്തനംതിട്ട: പ്രവാസി വെൽഫെയർ അസോസിയേഷൻ, പ്രവാസി സംസ്‌കൃതിയുടെ അഭിമുഖ്യത്തിൽ ജിജോ മാത്യുവിന്റെ 'എൽസ 'എന്ന നോവൽ ചർച്ച നടത്തി.മലയാള സാഹിത്യത്തിൽ പ്രമേയം വ്യത്യസ്ത രീതിയിലൂടെ അവതരിപ്പിച്ച നോവൽ , രചനാ രീതിയൽ മുന്നിൽ നിൽക്കുന്നുവെന്ന് എഴുത്തുകാരൻ ലാൽജി ജോർജ് പറഞ്ഞു. പ്രേംജിത് ലാൽ ചിറ്റാർ, രാജു വടശ്ശേരിക്കര, കിടങ്ങന്നൂർ പ്രസാദ്, അനിത ദിവോദായം, രാജൻ റാഫേൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.