തിരുവല്ല: സംസ്ഥാന സർക്കാരും പൊലീസും ബി.ജെ.പിയെ കള്ളക്കേസിൽ കുടുക്കുന്നെന്ന് ആരോപിച്ച് ബി.ജെ.പി നിയോജകമണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ ഇന്ന് രാവിലെ 10ന് മണ്ഡലത്തിലെ മുന്നോറോളം കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. എസ്.സി.എസ് ജംഗ്ഷനിൽ നടക്കുന്ന മണ്ഡലംതല ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ നിർവഹിക്കും. മണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിക്കും.