മല്ലപ്പള്ളി : കോൺഗ്രസ് 4-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരം ശുചീകരിച്ചു. മണ്ഡലം പ്രസിഡന്റ് ടി.പി.ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് സജി ഇരുമേടയുടെ അദ്ധ്യക്ഷയിൽ മുൻ മണ്ഡലം പ്രസിഡന്റ് കെ.ജി.സാബു, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുഭാഷ് കുമാർ, കെ.എസ്.ആർ.ടി.സി ജീവനക്കാരായ രാജേന്ദ്രൻ, വിനോദ്, എന്നിവരും അനിതാ ചാക്കോ, സജി പുളിക്കൽ, അശോകൻ ചുടുകാട്ടുമണ്ണിൽ, ജോൺസൺ മല്ലപ്പള്ളി, സി.എം.ശാമുവേൽ ചങ്ങഴികുന്നേൽ, ടി.സി ഏബ്രഹാം തെക്കേടത്തുപടിക്കൽ, ബിജു ബഞ്ചമിൻ, കൃഷ്ണൻ കുട്ടി, സിബിൻ പുളിക്കൽ, മോഹൻ ഇരുമേട നേതൃത്വം നൽകി.