മല്ലപ്പള്ളി : നിയമസഭാ മുൻ സ്പീക്കറും, ഭക്ഷ്യ മന്ത്രിയുമായിരുന്ന ടി.എസ് ജോണിന്റെ 5-ാം ചരമവാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം കമ്മിറ്റി അനുസ്മരണം നടത്തി. പാർട്ടി ഉന്നതാധികാര സമിതി അംഗം കുഞ്ഞു കോശി പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എസ്.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് മാത്യു, സജി ഡേവിഡ്, ജോൺസൺ കുര്യൻ, തോമസ് മാത്യു, അനിൽ കയ്യാലാത്ത്, രാജൻ എണാട്ട്, ബിജു പണിക്കമുറി, എസ്.വിദ്യാമോൾ, ജോൺസൺ ജേക്കബ്, ജേക്കബ് ജോർജ്, ബാബു പടിഞ്ഞാറെക്കുറ്റ്, ജോസ് കുഴി മണ്ണിൽ എന്നിവർ പ്രസംഗിച്ചു. രാവിലെ കല്ലൂപ്പാറ വലിയ പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയിൽ കേരള കോൺഗ്രസ് കല്ലൂപ്പാറ മണ്ഡലം പ്രസിഡന്റ് വർഗീസ് വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. വർഗീസ് മാമ്മൂട്ടിൽ, എബി വർഗീസ്, ബാബു തുണ്ടിയിൽ, സുരേഷ് ശ്രാമ്പിക്കൽ, ജിബിൻ സഖറിയ എന്നിവർ പങ്കെടുത്തു.