മല്ലപ്പള്ളി : മുൻ മന്ത്രിയും, സ്പീക്കറും, കേരള ഹൈക്കോടതിയിലെ അഭിഭാഷകനുമായിരുന്ന അന്തരിച്ച അഡ്വ.ടി. എസ്. ജോൺ എം.എൽ.എ യുടെ അഞ്ചാം ചരമവാർഷികം ടി.എസ്. ജോൺ മെമ്മോറിയൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ടി.എസ്.ജോൺ എം.എൽ.എയുടെ ശ്രമഫലമായി കല്ലൂപ്പാറക്ക് ലഭിച്ച കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിലുള്ള കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജിന് ടി.എസ് ജോണിന്റെ പേര് നലകണമെന്നും ടി.എസ്. ജോൺ മെമ്മോറിയൽ ഫോറം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുവാനും തീരുമാനിച്ചു. ജിബിൻ സഖറിയ തെറ്റിക്കാട്ട് അദ്ധ്യക്ഷനായിരുന്നു. ജോർജ്ജ് കുരുവിള ശങ്കരമംഗലം, എബി വർഗീസ് നിലവറ, സലീം വായ്പൂര്, കൊച്ചുവർഗീസ്, വിനോദ് വെണ്ണിക്കുളം, അനി കല്ലൂപ്പാറ, മാത്തുള്ള ബാബു, ടെസിൻ നെല്ലിമല, സെഫിൻ തെക്കേമുറി, വർഗ്ഗീസ്‌കുട്ടി, വർഗീസ്, മോഹൻ തോണിപ്പുറത്ത്, ലൈസാമ്മ മാമ്മൻ എന്നിവർ പ്രസംഗിച്ചു.