പത്തനംതിട്ട: നഗരസഭ അഞ്ചാം വാർഡിൽ കാട്ടുപന്നി ശല്യം വീണ്ടും രൂക്ഷം. മുണ്ടുകോട്ടക്കൽ ആടിയാനി സോമന്റെ ഭാര്യ വത്സലയെ പന്നി ആക്രമിച്ചു. കൈക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് വീടിനു സമീപത്തുവച്ചാണ് കൂട്ടം തെറ്റിയെത്തിയ ഒറ്റയാൻ പന്നി ആക്രമിച്ചത്. രാത്രികാലങ്ങളിൽ മാത്രമായിരുന്നു പന്നിയുടെ ശല്യമെങ്കിൽ ഇപ്പോൾ പകൽ സമയങ്ങളിലും ഇവ കൂട്ടമായി എത്തുകയാണ്. കൃഷികൾ നശിപ്പിക്കുന്നതായും പരാതിയുണ്ട്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.