ഇരവിപേരൂർ : പ്രത്യക്ഷ രക്ഷാ ദൈവ സഭ (പി.ആർ.ഡി.എസ്) പൊയ്കയിൽ ആചാര്യഗുരുവിന്റെ 95-ാം ജന്മദിനം ഇന്ന് സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ ആഘോഷിക്കും. രാവിലെ വിശുദ്ധസന്നിധാനങ്ങളിലെ പ്രത്യേക പ്രാർത്ഥനയ്ക്കുശേഷം സഭാനേതാക്കളുടെ സാന്നിദ്ധ്യത്തിൽ സഭാപ്രസിഡന്റ് കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് സംഗീതാരാധന നടക്കും. സഭയുടെ എല്ലാ ശാഖകളിലും അന്നേദിവസം ജന്മദിനാഘോഷം നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ആഘോഷ പരിപാടികൾ നടത്തുന്നത്.