മല്ലപ്പള്ളി: ലോക്ക് ഡൗൺ കാലയളവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾക്ക് വ്യക്തത വരുത്തി അധികൃതർക്ക് നിർദ്ദേശം നൽകണമെന്ന് ഐൻ.ടി..യു.സിആവശ്യപ്പെട്ടു. നിർമ്മാണത്തിനാവശ്യമായ അസംസ്‌കൃത സാധനങ്ങൾ കയറി വാഹനത്തിൽ പോകുമ്പോൾ പൊലീസ് പരിശോധനയിൽ പിഴ ചുമത്തുകയും കേസെടുക്കുകയും ചെയ്യുന്നെന്ന് വ്യാപക പരാതി ഉയർന്നിട്ടുണ്ട്.
എന്നാൽ നിർമ്മാണമേഖലയിൽ സാധനങ്ങൾ എത്തിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം ഉണ്ടല്ലോ എന്ന് പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചാൽ ഭീഷണിയും. എസ്.പി.യുടെ നിർദ്ദേശമാണ് ഞങ്ങൾ പാലിക്കുന്നതെന്നും പൊലീസ് പറയുന്നു. വാഹനങ്ങൾ ഓടിക്കുന്ന തൊഴിലാളിക്കൾക്കും, കരിങ്കൽ ചുമക്കുന്ന ചുമട് തൊഴിലാളികൾക്കും, മേസ്തിരി പണി ചെയ്യുന്നവർക്കും, ആശാരി പണി ചെയ്യുന്നവർക്കും, ജോലി ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. ഇതു മൂലം തൊഴിലാളി കുടുംബങ്ങളും ദുരിതത്തിലാണ്. വാഹനങ്ങളുടെ സി.സി, ടെസ്റ്റിംഗ്, ഇൻഷുറൻസ്, ടാക്‌സ് എന്നിവ കൈയ്യിൽ നിന്നും അടക്കാൻ നിവൃത്തി ഇല്ലാത്തതിനാൽ സർക്കാരുകളിൽ നിന്നും നടപടികൾക്ക് വിധേയരാകുന്നുമുണ്ട്. ഇതിലൂടെ വാഹനങ്ങൾ വാങ്ങുന്നതിന് ഈട് വെച്ചിട്ടുള്ള വസ്തുവും, വിടും സി.സി. അടക്കാത്തതിനാൽ ജപ്തി നടപടികൾക്ക് വിധേയരാകുന്നു. ഇതു മൂലം കിടക്കാടം നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. മുഖ്യമന്ത്രി വ്യക്തമായ നിർദ്ദേശം എസ്.പി.ക്കും, കളക്ടർക്കും നല്കണമെന്നും ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി നടത്തിയ യോഗം നിർവാഹ സമിതിയംഗം എ.ഡി ജോൺ ഉദ്ഘാടനം ചെയ്തു. പി.കെ.ഇക്ബാൽ, സംഷുദ്ദീൻ സുലൈമാൻ, പറുക്ക് ആനപ്പാറ, അജിത്ത് മണ്ണിൽ, എന്നിവർ പ്രസംഗിച്ചു.