കോന്നി : വള്ളിക്കോട് പഞ്ചായത്തിൽ കൊവിഡ് വാക്‌സിനേഷൻ നടത്താത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മി​റ്റി മായാലിൽ ആരോഗ്യകേന്ദ്രത്തിന് മുന്നിൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് പ്രൊഫ. ജി.ജോൺ, ഡി.സി.സി സെക്രട്ടറിമാരായ എസ്.വി. പ്രസന്നകുമാർ, സജി കൊട്ടയ്ക്കാട്, മണ്ഡലം വൈസ് പ്രസിഡന്റ് പി.എൻ.ശ്രീദത്,ബീന സോമൻ, റിൻസ് റെജി, അജിൽ ,വർഗീസ് കുത്തുകല്ലുംപാട്ട്,ആൻസി വർഗീസ്, നന്ദകുമാർ, ലേഖ സുനിൽ, എന്നിവർ പങ്കെടുത്തു