10-money-mash
മധുമല കൊട്ട തട്ടി മലനിരകളുടെ ഭാഗത്ത് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ പ്രവർത്തനായ മണി മാഷ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നു

ഇലന്തൂർ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇലന്തൂരിലെ ഉയരം കൂടിയ പ്രകൃതി സുന്ദരമായ പ്രദേശങ്ങളായ മധുമല കൊട്ട തട്ടി മലനിരകളുടെ ഭാഗത്ത് സാമൂഹ്യ പ്രവർത്തനായ മണി മാഷ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ഇവിടുത്തെ മലകളുടെ തൂക്കായി കിടക്കുന്ന ചരിവുകളിലെ കന്യാവനങ്ങളിലും മറ്റ് കാട് പിടിച്ച് കിടക്കുന്ന ഭാഗങ്ങളിലും പന്നി, മയിൽ, മുള്ളൻപന്നി, കേഴ, കുരങ്ങ്, പരുന്ത് തുടങ്ങിയ ജീവികളുടെ താവളങ്ങളാണ്. പഴയ നരിമടകളും ഈ ഭാഗത്ത് കാണാം. പന്നികൾ കർഷകർക്ക് ഭീഷണിയായിരിക്കുകയാണ്.പലരുടെ റബർ തോട്ടങ്ങളുള്ള ഈ ഭാഗത്ത് ടാപ്പിംഗ് തൊഴിലാളികൾക് അതിരാവിലെ പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്.