തിരുവല്ല: തിരുവിതാംകൂർ ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ശമ്പളത്തിനും നിത്യച്ചെലവിനും സർക്കാർ സഹായം ആവശ്യപ്പെട്ടിരിക്കെ, ബോർഡിൽ പുതിയ നിയമനം നടത്തുന്നത് സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുമെന്നും ഇത്തരം നടപടികൾ നിറുത്തിവയ്ക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നും തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് മാവേലിക്കര ഗോപകുമാർ, ജനറൽ സെക്രട്ടറി പി.പ്രേംജിത്ത് ശർമ്മ എന്നിവർ ആവശ്യപ്പെട്ടു.