ചെങ്ങന്നൂർ: വെണ്മണി പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും ഡിഗ്രി, പ്രൊഫഷണൽ കോഴ്‌സ് പഠിച്ചുകൊണ്ടിരിക്കുന്നതുമായ 15 വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.സി സുനിമോൾ വിതരണ ഉദ്ഘാടനം നിർവഹിച്ചു. വെസ് പ്രസിഡന്റ് പി.ആർ രമേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യസ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽ ജോർജ്, ആരോഗ്യസ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേയ്‌സൺ ഉമാദേവി, വാർഡ് മെമ്പർ സുഷമ, മനോഹരൻ, അസിസ്റ്റെന്റ് സെക്രട്ടറി ദിലീപ്, കാർത്തിക, ബീന എന്നിവർ സംസാരിച്ചു.