chittayam
സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്കു വിതരണം ചെയ്യാനായി സ്മാർട്ട് ഫോണുകളും മറ്റു പഠന ഉപകരണങ്ങളും നിയമ സഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് എസ്.എൻ.ഐ.ടി കോളേജ് മാനേജിംഗ് ഡയറക്ടർ എബിൻ അമ്പാടിയിൽ കൈമാറി

അടൂർ: ഓൺലൈൻ പഠന ഉപകരണങ്ങൾ വാങ്ങാൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്കു വിതരണം ചെയ്യാനായി സ്മാർട്ട് ഫോണുകളും മറ്റു പഠന ഉപകരണങ്ങളും നിയമ സഭ ഡെപ്യൂട്ടി
സ്പീക്കർ ചിറ്റയം ഗോപകുമാറിന് എസ്.എൻ.ഐ.ടി കോളേജ് മാനേജിംഗ് ഡയറക്ടർ എബിൻ അമ്പാടിയിൽ കൈമാറി. ഡെപ്യൂട്ടി സ്പീക്കർക്ക് സ്വീകരണം നൽകിയ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.രാധാകൃഷ്ണൻ , അക്കാഡമിക് കോർഡിനേറ്റർ രാധാകൃഷ്ണൻ നായർ, അക്കാഡമിക് ചെയർമാൻ ഡോ.കേശവ് മോഹൻ ,തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഏഴംകുളം പഞ്ചായത്ത് അംഗം ശാന്തി കുട്ടൻ കോളേജ് സ്ഥിതി ചെയ്യുന്ന വാർഡിലെ നിർദ്ധനരായ കുട്ടികൾക്കു വേണ്ടി സ്മാർട്ട് ഫോണുകളും പഠന ഉപകരണങ്ങളും സ്വീകരിച്ചു.