ചെങ്ങന്നൂർ : പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബുധനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനൂരിലെ പെട്രോൾ പമ്പിന് മുന്നിൽ ഉപരോധം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.സി അശോകൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുരേഷ് തെക്കെക്കാട്ടിൽ, ദലിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗോപി മാനങ്ങാടി, ബൂത്ത് പ്രസിഡന്റുമാരായ മഹേശ്വരൻ പിള്ള, സാബു ചെറുവള്ളി എന്നിവർ സമരത്തിൽ പങ്കെടുത്തു.