ചെങ്ങന്നൂർ : സിമന്റ്, കമ്പി തുടങ്ങിയ നിർമ്മാണ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള ട്രേഡേഴ്‌സ് ഫോറം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി സാം മല്ലാശേരിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോർജ് വർഗീസ് സീതത്തോട് അദ്ധ്യക്ഷനായി. വില നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡേഴ്‌സ് ഫോറം മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകി.