ചെങ്ങന്നൂർ : പന്തളം എൻ.എസ്.എസ് കോളേജിലെ 8388 കൂട്ടായ്മ ചെങ്ങന്നൂർ താലൂക്കിലെ മുളക്കുഴ, ആല പഞ്ചായത്തുകളിൽ ഓക്‌സിമീറ്റർ വിതരണം ചെയ്തു. ആലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.മുരളീധരൻ പിള്ളയും മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ.പത്മാകരനും കൂട്ടായ്മ അംഗം അജിത്ത്.ജി പിള്ളയിൽ നിന്ന് ഓക്‌സി മീറ്ററുകൾ ഏറ്റുവാങ്ങി. കൂട്ടായ്മ പ്രതിനിധികളായ സുനിൽ.ജെ, രവി രാമകൃഷ്ണൻ, കെ.പി.സി.ജീവൻ, ബാബുരാജ് സി.ഡി, അനിൽ.എം, പ്രൊഫ.ഹരികുമാർ, ഡോ.സന്തോഷ് ബാബു, സുരേഷ് കുമാർ, രാജേഷ് കുമാർ, ബിന്ദു പറക്കോട്, രാജശ്രീ കൊടുമൺ, ലത.എൻ, ജ്യോതിലക്ഷ്മി, രാജി.ആർ, രമാദേവി, ബെൻസി അടൂർ, ബീന കൃഷ്ണൻ എന്നിവർ പങ്കെടുത്തു.