ചെങ്ങന്നൂർ: കൊടകരയിലെ പണകവർച്ച കള്ളപ്പണമാണെന്ന വ്യാജേന ബി.ജെ.പിയെ വേട്ടയാടി സംസ്ഥാന സർക്കാരിന്റെ അഴിമതിയിൽ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ഗൂഡശ്രമമാണ് നടക്കുന്നതെന്ന് ബി.ജെ.പി ദക്ഷിണമേഖലാ സെക്രട്ടറി ബി.കൃഷ്ണകുമാർ പറഞ്ഞു. കുഴൽപ്പണ ആരോപണത്തിന്റെ പേരിൽ സംസ്ഥാന സർക്കാരും പൊലീസും ബി.ജെ.പിയെ വേട്ടയാടുന്നതിനെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ജ്വാലയുടെ ചെങ്ങന്നൂർ നിയോജക മണ്ഡലം സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ അദ്ധ്യക്ഷനായി. മുൻസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി രോഹിത്, കൗൺസിലർമാരായ സിനി ബിജു, ആതിരാ ഗോപൻ, യുവമോർച്ച ജില്ലാ കമ്മറ്റിയംഗം വിനോദ് എന്നിവർ പങ്കെടുത്തു.