അയിരൂർ : സംസ്ഥാന സർക്കാർ ബി.ജെ.പിക്കെതിരെ നടത്തുന്ന വേട്ടയ്ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിൻ്റെ ഭാഗമായി മൂക്കന്നൂരിൽ നടന്ന പ്രതിഷേധ ജ്വാല ബി.ജെ.പി അയിരൂർ പഞ്ചായത്ത് കമ്മിറ്റി വൈസ്.പ്രസിഡൻ്റ് എം.എസ്.രവീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുൻ അംഗം കെ.കെ .ഗോപിനാഥൻ നായർ , പ്രസാദ് മൂക്കന്നൂർ , മുരുകൻ , വേണുഗോപാലൻ നായർ എന്നിവർ പങ്കെടുത്തു.