പുന്നക്കാട്: സി.പി.ഐ പുന്നക്കാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഓന്തേകാട് എം.ടി.എൽ. പി സ്‌കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം വി.കെ. പുരുഷോത്തമൻ പിള്ള ഉദ്ഘാടനം ചെയ്തു. സി.പി.ഐ മല്ലപ്പുഴശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി തോമസ് യേശുദാസ് അദ്ധ്യക്ഷത വഹിച്ചു. അഞ്ചാം വാർഡംഗം മിനി ജിജു ജോസഫ്, വി.എ.ദിവാകരൻ, വിനോദ് വർഗീസ് കല്ലുംപുറത്ത്, റെജി വെട്ടോലിൽ, പ്രധാനാദ്ധ്യാപിക പൊന്നമ്മ മാത്യു എന്നിവർ പ്രസംഗിച്ചു.