കടമ്പനാട് : കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെയും പഞ്ചായത്ത് അംഗത്തിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ അതിക്രമത്തിലും , വാക്‌സിനേഷൻ തടസപ്പെടുത്തുവാൻ ശ്രമിച്ച നടപടിയിലും പ്രതിഷേധിച്ചും, അരോഗ്യ പ്രവർത്തകർക്ക് സമ്മർദ്ദമില്ലാതെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള അന്തരീക്ഷമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് കടമ്പനാട് , മണ്ണടി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കടമ്പനാട് പഞ്ചായത്തോഫീസിന്
മുൻപിൽ പ്രതിഷേധസമരം നടത്തി. കെ.പി.സി.സി നിർവാഹക സമതിയംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മണ്ണടി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ ജില്ലാ പഞ്ചായത്തംഗം സി.കൃഷ്ണകുമാർ കോൺഗ്രസ് നേതാക്കളായ മണ്ണടി പരമേശ്വരൻ, ബിജിലി ജോസഫ് ,എം.ആർ ജയപ്രസാദ്, റെജി മാമ്മൻ, ഉഷാകുമാരി പഞ്ചായത്തംഗങ്ങളായ കെ. ജി ശിവദാസൻ , മാനപ്പള്ളി മോഹനൻ, ജോസ് തോമസ് പ്രസന്നൻ , രഞ്ജിനി സുനിൽ , ഷിബു ബേബി, ജി.മനോജ് തുടങ്ങിയവർ സംസാരിച്ചു.