റാന്നി : ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. അത്തിക്കയം ഈറമലവീട്ടിൽ സുജിത്ത് എന്നയാളിൽനിന്നും ഒരു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. പത്തനംതിട്ട എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിലെ, പി.ഒ.ആർ.സന്തോഷ്, ജി.ബിനു സുധാകർ, സുൽഫിക്കർ, മനോജ് കുമാർ, രജീഷ്, ശ്രീആനന്ത്, ഡ്രൈവർ ഫ്രിജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ കേസെടുത്തു.