മുറിഞ്ഞകൽ: പ്രദേശത്ത് ബി.എസ്.എൻ.എൽ ബ്രോഡ് ബാൻഡിന് ഇന്റർനെറ്റ് കവറേജ് ലഭ്യമല്ലാത്തതിനാൽ വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്നതായി പരാതി. മുറിഞ്ഞകല്ലിന് നാലു കിലോമീറ്റർ ചുറ്റളവിലുള്ള കരിക്കുടുക്ക, അതിരുങ്കൽ, മ്ലാന്തടം, നെടുമൺകാവ്, ഇഞ്ചപ്പാറ, ഗാന്ധി ജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇതാണ് നിലവിലെ അവസ്ഥയെന്ന് നാട്ടുകാർ പറയുന്നു. അദ്ധ്യാപകർ ദിവസവും കൊടുക്കുന്ന പ്രൊജക്ടുകളും , പാഠഭാഗങ്ങളും ഇതുമൂലം കുട്ടികൾക്ക് കാണാൻ കഴിയാതെ വരികയും കൃത്യമായി വർക്കുകൾ ചെയ്യാൻ കഴിയാത്തതെ വരികയും ചെയ്യുന്നു. ഇതുമൂലം വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം മുടങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്.