അത്തിക്കയം നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകളിലെയും 1000 വിദ്യാർത്ഥികൾക്ക് ഡി.വൈ.എഫ്.ഐ നാറാണം മൂഴി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകുന്ന പഠനോപകരണ വിതരണം സി.പി.എം റാന്നി ഏരിയ സെക്രട്ടറി പി.ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു..യോഗത്തിൽ അതുൽ തോമസ് പതാലിൽ അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി മിഥുൻ മോഹൻ സ്വാഗതം ആശംസിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറിഎസ്.ആർ സന്തോഷ് കുമാർ,ബ്ലോക്ക് കമ്മിറ്റി മെമ്പർ അനീഷ്‌കുമാർ വി.സി ഗ്രാമപഞ്ചായത്തു മെമ്പർ സന്ധ്യ അനിൽകുമാർ, അജിത്, ഓമന എന്നിവർ യോഗത്തിൽ പങ്കെടുത്തു.