തിരുവല്ല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവിഷ്‌ക്കരിച്ച 'ഗുരുകാരുണ്യം' ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി ഇരവിപേരൂർ 1347 ശാഖയിൽ കൊവിഡ് ബാധിതർക്കും ലോക്ക്ഡൗണിനെ തുടർന്ന് ദുരിതം അനുഭവിക്കുന്നവർക്കുമായി ഭക്ഷ്യധാന്യങ്ങൾ കിറ്റുകൾ വിതരണം ചെയ്തു.
എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രനും തിരുവല്ല യൂണിയൻ പ്രസിഡന്റ് കെ.എ ബിജു ഇരവിപേരൂരും തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിലും ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം കെ.എൻ രവീന്ദ്രൻ, ശാഖാ പ്രസിഡന്റ് സുഭാഷ് എസ്, സെക്രട്ടറി കെ.കെ സുരേന്ദ്രൻ, ശാഖ വൈസ് പ്രസിഡന്റ് മോഹനൻകുമാർ കിഴക്കേമുണ്ടയ്ക്കൽ യൂണിയൻ കമ്മിറ്റി അംഗം ബിജു തെകനാശേരി,മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.