തിരുവല്ല: ഇന്ധനവില നൂറിൽ എത്തിയതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തിരുവല്ല ഈസ്റ്റ് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ തിരുവല്ലയിലെ പെട്രോൾ പമ്പിനു മുൻപിൽ ധർണ നടത്തി. ഒരു ലിറ്റർ പെട്രോളിന്റെ നികുതിപ്പണം പെട്രോൾ അടിക്കാൻ പമ്പിലെത്തിയ അഞ്ച് വാഹന യാത്രക്കാർക്ക് നൽകുകയും ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻറ് വിശാഖ് വെൺപാല പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ജേക്കബ് കല്ലുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജിബിൻ കാലയിൽ, സുബിൻ വിജിത് ജോൺ,ജോമി മുണ്ടകത്തിൽ, റോമാരിയോ ഡോമിനിക്, പ്രിൻസ് തുകലശ്ശേരി, സുജിൻ എസ്.എൻ എന്നിവർ പ്രസംഗിച്ചു.