കടമ്പനാട് : കൃത്യനിർവഹണത്തിനിടയിൽ കടമ്പനാട് പി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്പെക്ടറെ ഓഫീസിൽക്കയറി ഭീഷണിപ്പെടുത്തി കൈയേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ പരാതിപ്പെട്ടപ്പോൾ പരാതികാരനെ സസ്പെന്‍ഡ് ചെയ്യാൻ നടത്തുന്ന നീക്കം അപലപനീയമാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാർ അഭിപ്രായപ്പെട്ടു. സുതാര്യമായി വാക്സിന്‍ വിതരണം നടത്തിയവരെ വ്യക്തി താല്പര്യങ്ങള്‍ക്കായി വഴങ്ങിക്കൊടുക്കാത്തതിനാലാണ് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് കൂടിയായ കടമ്പനാട് പി.എച്ച്.സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുഴിവേലിക്കെതിരെ രാഷ്ട്രീയ പ്രേരിയ സസ്പെന്‍ഡ് നീക്കവുമായി ചിലര്‍ മുന്നോട്ട് വന്നിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കഴിഞ്ഞ ഒന്നര വർഷക്കാലമായി ആത്മാര്‍ത്ഥമായി സേവനമനുഷ്ഠിച്ചുവരുന്ന ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുവാനുള്ള നീക്കം ജീവനക്കാരുടെ മനോവീര്യത്തെ തകർക്കുന്നതാണ്. അധികൃതർ അടിയന്തരമായി ഇക്കാര്യത്തിലിടപെട്ട് കുറ്റക്കാർക്കെതിരെ മാത്യകാപരമായ നടപടിയെടുത്ത് സുരേഷ് കുഴുവേലിക്ക് സംരക്ഷണം നൽകണമെന്നും ചവറ ജയകുമാർ ആവശ്യപ്പെട്ടു.