ചെങ്ങന്നൂർ: തിട്ടമേൽ ട്രിനിറ്റി മാർത്തോമ്മാ ഇടവക യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ നഗരസഭയിലെ 27 വാർഡിലുമുള്ള ആശാ വർക്കർമാർക്ക് ഭക്ഷ്യ സാമഗ്രികൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു . വാർഡിൽ കൊവിഡ് മുന്നണി പോരാളികളായി പ്രവർത്തിക്കുന്ന ആശാ വർക്കർമാരെ പ്രസിഡന്റ് റവ.ഡാനിയേൽ തോമസ് അനുമോദിച്ചു. ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ്, വൈസ് ചെയർമാൻ ഗോപുത്തൻ മഠത്തിൽ, ഇടവക സെക്രട്ടറിയും കൗൺസിലറുമായ റിജോ ജോൺ ജോർജ്ജ്, കൗൺസിലർ കെ.ഷിബു രാജൻ, സഖ്യം വൈസ് പ്രസിഡന്റ് മനോജ് ഏബ്രഹാം ജോസഫ്, സെക്രട്ടറി ഐവിൻ മാത്യു ജോൺ, ട്രഷറാർ ബിനിൽ ജോസഫ് പോൾ എന്നിവർ സംസാരിച്ചു.