ചെങ്ങന്നൂർ: ഹിന്ദു ഐക്യവേദി ചെങ്ങന്നൂർ കൊവിഡ് ഹെൽപ്പ് ഡെസ്‌ക്കിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി കൊവിഡ് രോഗികളുടെ വീടുകൾ അണുനശീകരണം നടത്തുന്നതിന് വേണ്ടി സുമനസുകളുടെ സഹായത്തോടെ വാങ്ങിയ ഫോഗിംഗ് മെഷിനിന്റെ സ്വിച്ചോൺ കർമ്മം ബി.എം.എസ് മുനിസിപ്പാലിറ്റി പ്രസിഡന്റ് പി.കെ സരേഷ് നിർവഹിച്ചു. ഹിന്ദു ഐക്യവേദി താലൂക്ക് വർക്കിംഗ് പ്രസിഡന്റ് ഹരികൃഷ്ണൻ, ജനറൽ സെക്രട്ടറി പ്രശാന്ത്, സെക്രട്ടറി ബാബു, വിനീത്, മുൻസിപ്പൽ ജനറൽ സെക്രട്ടറി ദിലീപ്, സെക്രട്ടറി രതീഷ് എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ഒന്നര മാസത്തിലധികമായി ഹിന്ദു ഐക്യവേദി ഹെൽപ്പ് ഡെസ്‌ക് കൊവിഡ് സേവന പ്രവർത്തനങ്ങൾ സജീവമായി നടത്തിവരുന്നു. ഏകദേശം അഞ്ഞൂറിൽപ്പരം ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കൂടാതെ രോഗികൾക്ക് ആവശ്യമായ മരുന്നുകൾ , പച്ചക്കറി കിറ്റുകൾ, വീട് അണു നശീകരണം, വാഹന ആംബുലൻസ് സഹായം, മരണാന്തര സഹായം, എന്നിവ ചെയ്തു വരുന്നു. സേവന പ്രവർത്തനങ്ങൾക്ക് വിനീത് 9847118358, രതീഷ് 9744073580, സുപ്രകാശ് 9744144401 എന്നീ നമ്പരുകളിൽ ബന്ധപെടുക.