ചെങ്ങന്നൂർ: മുളക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ അക്രമണത്തിൽ കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ പ്രമോദ് കാരയ്ക്കാട് ആവശ്യപ്പെട്ടു. നൂറ്കണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന ആശുപത്രിയിൽ നടത്തിയ നശീകരണപ്രവർത്തനം സുഗമമായ പ്രവർത്തനത്തിന് തടസമുണ്ടാക്കുകയും, ആശുപത്രിയിയുടെ പേരിന് കളങ്കം ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ ഈ വിഷയത്തിലെ യഥാർത്ഥ സത്യാവസ്ഥ കണ്ടെത്തി നിഷ്പക്ഷമായ അന്വേഷണം നടത്തി നിയമ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി അനീഷ് മുളക്കുഴ, മണ്ഡലം കമ്മിറ്റിയംഗം കെ.ആർ അനന്തൻ, പഞ്ചായത്ത് പ്രസിഡന്റ് അനൂപ് പെരിങ്ങാല, ജന.സെക്രട്ടറി പി.ബി രാജേന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ചു.