ചെങ്ങന്നൂർ: നഗരസഭാ പ്രദേശത്തെ കൊവിഡ് ബാധിത വീടുകളിലെ അംഗങ്ങൾക്കും, ക്വറന്റയിനിൽ ഇരിക്കുന്നവർക്കും ലോക്ക്ഡൗൺ മൂലം ഭക്ഷണത്തിന്ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുമായി സായാഹ്ന അടുക്കള ആരംഭിച്ചു. സി.പി.എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ് വെസ്റ്റ് ലോക്കൽ കമ്മിറ്റികളും കരുണയും സംയുക്തമായാണ് കിച്ചൺ ആരംഭിച്ചത്. ആദ്യ ഘട്ടമായി 250 പേർക്കുള്ള രാത്രി ഭക്ഷണമാണ് പാഴ്‌സലായി സി.പി.എം വാളണ്ടിയർമാർ വീടുകളിൽ എത്തിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ആവശ്യത്തിനനുസരിച്ച് പാഴ്‌സലിന്റെ എണ്ണം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. യു.സുഭാഷ് ചെയർമാനും വി.ജി അജീഷ് കൺവീനറും ആയ കിച്ചൻ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സി.പി.എം ഏരിയാ കമ്മിറ്റിഓഫീസിൽ സായാഹ്ന കിച്ചന്റെ പ്രവർത്തനം സി.പി.എം ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി എം.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു.