11-kalanjoor-pump
കൊടുമൺ പമ്പിനു മുന്നിൽ നടത്തിയ സമരം ഓട്ടോ ടാക്‌സി യൂണിയൻ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് എ. എൻ. സലീം ഉദ്ഘാടനം ചെയ്യുന്നു

കലഞ്ഞൂർ: ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് ഓട്ടോ - ടാക്‌സി ആൻഡ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ സി. ഐ. ടി. യു. കൊടുമൺ ഏരിയ കമ്മിറ്റി പെട്രോൾ പമ്പുകളുടെ മുമ്പിൽ ധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എ. എൻ. സലീം ഉദ്ഘാടനം ചെയ്തു. രാജു ഐക്കാടുവിള അദ്ധ്യക്ഷനായി. ഷാജു ഡേവിഡ്, സി. ജി. മോഹനൻ, ബിനു ഗോപി, സുജിത്ത്, സേവ്യർ, അശോകൻ എന്നിവർ സംസാരിച്ചു.
കലഞ്ഞൂരിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. സജീവ് കുമാർ അദ്ധ്യക്ഷനായി. എം. മനോജ്കുമാർ, ഹരീഷ് മുകുന്ദ്, സതീഷ് കുമാർ, സജി, രവീന്ദ്രൻ നായർ, രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.
ഏനാത്ത്, രാജ് കുമാർ ഉദ്ഘാടനം ചെയ്തു. ജോൺസൺ അദ്ധ്യക്ഷനായി. ബിനു കുട്ടൻ, മുരളീധരൻ, ബിജു, അരുൺ എന്നിവർ സംസാരിച്ചു.കൂടലിൽ ഹരീഷ് മുകുന്ദ് ഉദ്ഘാടനം ചെയ്തു. ഷാജി കൂടൽ അദ്ധ്യക്ഷനായി. ബിനീഷ്, പുഷ്പൻ, മുജീബ്, സുകുമാരൻ എന്നിവർ സംസാരിച്ചു.