കോഴഞ്ചേരി : ജില്ലാ ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യമുള്ള പുതിയ ആംബുലൻസ് എത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ആർ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ആ ശുപത്രി സൂപ്രണ്ട് ഡോ.എസ്. പ്രതിഭ താക്കോൽ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി.രാജപ്പൻ, അംഗം സാറാ തോമസ്, ജിജി മാത്യു, ബാബു കോയിക്കലേത്ത്, പഞ്ചായത്ത് അംഗം ബിജിലി പി. ഈശോ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചെലവിൽ ഐ.സി.യു സംവിധാനമുള്ള ആംബുലൻസാണ് ജില്ലാ ആശുപത്രിക്ക് കൈമാറിയത്.