ചെങ്ങന്നൂർ : ഇന്ധനവില വർദ്ധനവിനെതിരെ മധുരം നൽകി യൂത്ത് കോൺഗ്രസിന്റെ വേറിട്ട സമരം. പാണ്ടനാട് മണ്ഡലം കമ്മിറ്റിയാണ് മധുരം നൽകി പ്രതിഷേധിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറി ഹരി പാണ്ടനാട് ഉദ്ഘാടനം ചെയ്തു. കോശി പി.ജോൺ, കെ.ബി യശോധരൻ, സണ്ണി പുഞ്ചമണ്ണിൽ, ജെയ്‌സൺ ചാക്കോ, സജി ഞക്കണം തുണ്ടിയിൽ തുടങ്ങിയവർ പങ്കെടുത്തു.