ചെങ്ങന്നൂർ: യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വില വർദ്ധനവിൽ പ്രധിഷേധിച്ച് പമ്പിന് മുന്നിൽ പ്രതിഷേധയോഗം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം വരുൺ മട്ടക്കൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി റോജൻ പുത്തൻപുരക്കൽ അദ്ധ്യക്ഷനായി. ഓട്ടോ തൊഴിലികൾക്ക് ഒരു ലിറ്റർ പെട്രോളിന്റെ നികുതി തുകയായ 62 രൂപാ മടക്കി നൽകി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഗോപു പുത്തൻമഠത്തിൽ, സുബിൻ മാത്യു, എബിൻ പുതുക്കേരിൽ, ജെസ്വിൻ ജൂബി, സിജു പി മാത്യു എന്നിവർ സംസാരിച്ചു.