തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അന്യസംസംസ്ഥാന തൊഴിലാളികൾക്കായി തിരുവല്ല പ്രീ മെട്രിക് ഹോസ്റ്റലിൽ ആരംഭിച്ച ഗൃഹവാസ പരിചരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ. നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, വൈസ് പ്രസിഡന്റ് ബിനിൽ കുമാർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ജെ.അച്ചൻകുഞ്ഞ്, മറിയാമ്മ ഏബ്രഹാം, അരുന്ധതി അശോക്, മെമ്പർമാരായ സോമൻ താമരച്ചാലിൽ, വിശാഖ് വെൺപാല, അനു സി.കെ, രാജലക്ഷ്മി കെ.എസ്, സെക്രട്ടറി അശീഷ് എന്നിവർ സംസാരിച്ചു.