അടൂർ: പെട്രോൾ ഉല്പന്നങ്ങളുടെ വില വർദ്ധയിൽ അടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുൻപിൽ പ്രതിഷേധ സമരം നടത്തി കെ. പി. സി. സി നിർവാഹ സമതിയംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് മണ്ണടി പരമേശ്വരൻ അദ്ധ്യക്ഷനായിരുന്നു. പഴകുളം ശിവദാസൻ, അഡ്വ.ബിജു വർഗീസ്, ബിജിലി ജോസഫ് , എസ്.ബിനു, കുഞ്ഞുകുഞ്ഞമ്മ ജോസഫ്, ഉമ്മൻ തോമസ്, ഷിബു ചിറക്കരോട്ട്, എം.കെ.കൃഷ്ണൻ കുട്ടി, അംജത്ത് അടൂർ , മധുസൂദനൻ പിള്ള , ഫെനി നൈനാർ തൗഫിക്ക് രാജൻ, റോയി തോമസ്, മണികണ്ഠൻ, ജോൺസൺ ചന്ദനപ്പള്ളി , റോബിൻ ജോർജ്ജ്, എബിൻ ശിവദാസ് തുടങ്ങിയവർ സംസാരിച്ചു.
അടൂർ പാലാഴി പെട്രോൾ പമ്പിന് മുൻപിൽ യൂത്ത് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 100 ബോൾ ചലഞ്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അലക്സ് കോയിപ്പുറത്ത് അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ, അബു വീരപള്ളി, അനന്തു ബാലൻ, ജിതിൻ ജി നൈനാൻ , അംജത് അടൂർ, ക്രിസ്റ്റോ വി എം, ജയപ്രകാശ് പള്ളിക്കൽ, ബി രമേശൻ, അഡ്വ : രാജേഷ്, സജിമോൻ, കുര്യൻ കോശി, ജെയിംസ്, തുടങ്ങിയവർ സംസാരിച്ചു
കർഷക കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണംങ്കോട് ചിറവയലിൽ പ്രതിഷേധം സംഘടിപ്പിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബിജു വർഗീസ് ഉദ്ഘാടനം ചെയ്തു.കർഷക കോൺഗ്രസ് പ്രസിഡന്റ് മാത്യു തോണ്ടലിൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട്, എ. മുംതാസ്, സലാവുദ്ദീൻ, കെ എം വർഗീസ്, ബിജു സാഹിബ്, നഗരസഭാ കൗൺസിലർ ശ്രീലക്ഷ്മി ബിനു, തൗഫീഖ് രാജൻ,അമൽ കീരിക്കൽ, ബിന്ദു, രജനി എന്നിവർ പ്രസംഗിച്ചു.