പത്തനംതിട്ട : ഇന്ധനവിലവർദ്ധനയിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കോന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂവൻപാറ പെട്രോൾ പമ്പിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ഐവാൻ വകയാർ അദ്ധ്യക്ഷത വഹിച്ചു. ജിജോ കുളത്തിങ്കൽ. ഷിജു അറപ്പുരയിൽ. മത്തായി തൈവടക്കേതിൽ. ഷിനു അറപ്പുരയിൽ എന്നിവർ പ്രസംഗിച്ചു.