അടൂർ. ഇന്ധനവില വർദ്ധനവിനെതിരെ കേരള കോൺഗ്രസ് (എം ) കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്ക് മുമ്പിൽ ധർണ നടത്തി. ഏഴം കുളം ബി എസ് എൻ എൽ ഓഫീസിനു മുമ്പിൽ നടന്ന ധർണ സംസ്ഥാന കമ്മിറ്റി അംഗം ഡോ.വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള, സി.പി.എം ലോക്കൽ സെക്രട്ടറി എ. സി ബോസ്, സിപിഐ ലോക്കൽ സെക്രട്ടറി രാധാകൃഷ്ണൻ, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന ജോർജ്, ബിനു തോമസ് എന്നിവർ പ്രസംഗിച്ചു. അടൂർ മണ്ഡലത്തിൽ നടന്ന യോഗത്തിൽ ടിബി ജോസഫ് അദ്ധ്യക്ഷതവഹിച്ചു. നിയോജക പ്രസിഡന്റ് സജു മിഖായേൽ ഉദ്ഘാടനം ചെയ്തു. കൊടുമൺ മണ്ഡലം പ്രസിഡന്റ് മോഹന്റെ അദ്ധ്യക്ഷതയിൽ ജോണി ചുണ്ടമണ്ണിൽ പ്രസംഗിച്ചു. നെടുമണ്ണിൽ ബെന്നിവോട്ടിന്റെ അദ്ധ്യക്ഷതയിൽ മണ്ഡലം പ്രസിഡന്റ് തോമസ് മാത്യുവും കീരുകുഴിയിൽ മണ്ഡലം പ്രസിഡന്റ് ബിജു ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി അംഗം ജോസ് കുളത്തുങ്കരോട്ടും പറക്കോട് തോമസ് പേരയിലിന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ കൗൺസിലർ അജി പാണ്ടികുടിയിലും ഉദ്ഘാടനം ചെയ്തു.