പന്തളം: കുളനട മാന്തുക ഗവ.യു പി സ്‌കൂളിൽ അദ്ധ്യയന വർഷാരംഭം തന്നെ ഓൺലൈൻ അസംബ്ലി ആരംഭിച്ചു. എല്ലാ ബുധനാഴ്ചയും രാവിലെ 10 ന് ഗൂഗിൾ മീറ്റ് വഴിയാണ് അസംബ്ലി നടത്തുന്നത്. കുട്ടികൾ യൂണിഫോമിട്ട് പ്രാർത്ഥന, പ്രതിജ്ഞ, ചിന്താവിഷയം, പത്രവാർത്ത, പുസ്തകാസ്വാദനം, അഭിസംബോധന പ്രസംഗങ്ങൾ ,അറിയിപ്പുകൾ,ദേശീയഗാനം എന്നിങ്ങനെ വിവിധ പരിപാടികൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നു. ക്ലാസ് അടിസ്ഥാനത്തിൽ 100 പേരെ ഉൾപ്പെടുത്തിയാണ് ഓരോ അസംബ്ലിയും നടത്തുന്നത് . പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള, സീനിയർ അസിസ്റ്റന്റ് രാജിമോൾ, സ്റ്റാഫ് സെക്രട്ടറി ശ്രീലത, അദ്ധ്യാപകരായ ബിജു, ശുഭ, ഷീജ, മഞ്ജു, കലാ ഭാസ്‌കരൻ, ശ്രീജ, ഹണി, നിഷ ,ആതിര ,ഷീന, കലാദേവി ,സബിത, രജനി എന്നിവർ നേതൃത്വം നൽകുന്നു.