ഇലവുംതിട്ട: നിയന്ത്രണങ്ങൾ കാറ്റി പറത്തി ഇന്നലെ ഇലവുംതിട്ട മാർക്കറ്റിലും ജംഗ്ഷനിലും വൻ തിരക്ക് അനുഭവപ്പെട്ടു. അവശ്യ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ വാഹനങ്ങൾ റോഡുവക്കുകളിൽ പാർക്ക് ചെയ്തിരുന്നത് ചന്തദിവസങ്ങൾക്ക് സമാനമായിരുന്നു. ജംഗ്ഷനിലെ 4 ബാങ്ക് എ.ടി.എമ്മുകളിലും നീണ്ടക്യൂ ആയിരുന്നു. സപ്ലേക്കോ ഷോപ്പിലും സൂപ്പർ മാർക്കറ്റുകളിലും ആൾക്കാർ സാമൂഹിക അകലം പാലിക്കാതെ തിരക്ക്കൂട്ടിയത് ജീവനക്കാരെ ഏറെ. വലച്ചു. പൊലീസിന് പരിശോധനയ്ക്കും പാടുപെടേണ്ടി വന്നു.രാവിലെ നാലു ഭാഗത്തു നിന്നും വാഹനങ്ങൾ എത്തിയപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പരിമിതമായ എണ്ണം പൊലീസുകാർക്ക് ബുദ്ധിമുട്ട് നേരിട്ടു. പിന്നീട് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി.