റാന്നി: പുനലൂർ -മൂവാറ്റുപുഴ റോഡിൽ റാന്നി പഞ്ചായത്ത് ഒാഫീസ് പടിക്ക് സമീപമുള്ള വൈദ്യുതി പോസ്റ്റ് തടി ലോറി ഇടിച്ച് തകർന്നു. വെള്ളിയാഴ്ച രാത്രിയാണ് തടികയറ്റിവന്ന ലോറി ഇടിച്ചത്. പോസ്റ്റ് ഒടിഞ്ഞ് തൂങ്ങിക്കിടക്കുകയാണ്. സംഭവസമയം ലൈനിൽ തീയും ഉണ്ടായി. ഇലവൻ കെ.വി യും എൽ.റ്റി ലൈനും ഇതിൽകൂടിയാണ് പോകുന്നത്. റാന്നി ടൗണിൽ വൈദ്യുതി മുടങ്ങി. വൻ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്.സംഭവ സമയം വലിയ തീയും രൂപപ്പെട്ടു. ഈ ഭാഗത്ത് കലുങ്ക് പണികൾ നടക്കുന്നതിനാൽ റോഡിന് വീതി കുറവാണ്. വൈദ്യുതിവകുപ്പ് ജീവനക്കാർ പണികൾ ആരംഭിച്ചിട്ടുണ്ട്.