ഏഴംകുളം: പഞ്ചായത്ത് പത്താം വാർഡിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നിർദ്ധനരായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി. ജില്ലാ പഞ്ചായത്ത് അംഗം സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ, കെ.പി.ജി.ഡി നിയോജക മണ്ഡലം പ്രസിഡണ്ട് ജോബോയ് ജോസഫ്, ഏനാത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാം മാത്യു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബിനു തേക്കുവിള, സെക്രട്ടറി അനീഷ് തേക്കുവിള, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജിതിൻ ജി. നൈനാൻ, വാർഡ് മെമ്പർ ഷീബ അനി, സാംകുട്ടി തുടങ്ങിയവർ സംസാരിച്ചു.