പത്തനംതിട്ട: മലയാള ചലച്ചിത്ര പ്രേക്ഷക സമിതി സംസ്ഥാന സമിതി യോഗം ഗൂഗിൾ മീറ്റ് വഴി കൂടി. ചെയർമാൻ കെ.ജെ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സി.ബി.സുമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഷോർട്ട് ഫിലിം സമിതി നടത്തിയ ഫെസ്റ്റിന്റെ അവാർഡ് വിതരണം ജൂലൈ അവസാനം എറണാകുളം തമ്മനത്ത് നടത്തും. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യോഗത്തിൽ ട്രഷറർ ഷാൻ സി.സലാം, ജോ.കൺവീനർ രമേഷ് ആനപ്പാറ, ശ്യാംകുമാർ പാലക്കാട് മധു ആർ.പിള്ള, മൈജു, ജെ.പി ആരക്കുന്നം, ബിന്ദു, പ്രശാന്ത്, കെ.സി വർഗീസ്, അനീഷ് ആർ.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.