തിരുവല്ല: തിരുവല്ല ബൈപ്പാസിൽ ആംബുലൻസിന് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബൈപ്പാസിലെ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ നാലരയോടെ ആയിരുന്നു അപകടം. ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ നിന്ന് രോഗിയെ കയറ്റാൻപോയ ആംബുലൻസും ചങ്ങനാശ്ശേരിയിലേക്ക് പോയ വാനുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിഞ്ഞ വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് ഉയർത്തുകയായിരുന്നു. അപകടത്തിൽ പിക്കപ്പ് വാനിന്റെ ഡ്രൈവറായ നൂറനാട് സ്വദേശി ബിജു ജോർജിന് പരിക്കേറ്റു. തിരുവല്ല പൊലീസ് കേസെടുത്തു.