പത്തനംതിട്ട : മലയാള ചലച്ചിത്ര പ്രേക്ഷക സമിതി സംസ്ഥാന കമ്മിറ്റിയിൽ ഷോർട്ട് ഫിലിം സമിതി നടത്തിയ ഫെസ്റ്റിന്റെ അവാർഡ് വിതരണം ജൂലൈ അവസാനം എറണാകുളത്ത് തമ്മനത്ത് നടത്തുവാൻ തീരുമാനിച്ചു.യോഗത്തിൽ ചെയർമാൻ കെ.ജെ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.കൺവീനർ സി.ബി സുമേഷ് , ട്രഷറർ ഷാൻ സി. സലാം, ജോ. കൺവീനർ രമേഷ് ആനപ്പാറ, ശ്യാംകുമാർ, മധു ,മൈജു , ബിന്ദു, പ്രശാന്ത് , വർഗീസ് പത്തനംതിട്ട, അനീഷ് ചന്ദ്രൻ ചേർത്തല തുടങ്ങിയവർ പങ്കെടുത്തു.