മല്ലപ്പള്ളി : നിര്യാതനായ സി.പി.എം. മല്ലപ്പള്ളി ഏരിയാ കമ്മിറ്റി അംഗവും മുൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന സി.കെ. മോഹനൻ നായരുടെ സംസ്‌കാരം ഇന്ന് രാവിലെ 11ന് ചെങ്ങരൂർ ചാമത്തുവയലിൽ കുടുംബവീട്ടിൽ നടക്കും. ഇന്നലെ സി.പി.എം ഏരിയാകമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ. അനന്തഗോപൻ, കെ.ജെ. തോമസ്, ജില്ലാ സെക്രട്ടറി കെ. ഉദയഭാനു, കെ.യു.ജനീഷ് കുമാർ എം.എൽ.എ., കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ്, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ പഞ്ചായത്ത് അംഗം രാജി പി.രാജപ്പൻ, സി.പി.എം. ഏരിയാ സെക്രട്ടറി ബിനു വറുഗീസ്, അഡ്വ. ആർ. സനൽകുമാർ, അഡ്വ. ഫിലിപ്പ് കോശി, കെ.കെ. സുകുമാരൻ, ഡോ. ജേക്കബ് ജോർജ്ജ്, അഡ്വ. എം.ജെ. വിജയൻ, കെ.പി. രാധാകൃഷ്ണൻ, സണ്ണി ജോൺസൻ, ജോർജ്ജുകുട്ടി പരിയാരം, സതീഷ് മണിക്കുഴി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. മോഹനൻ നായർ മുൻ പ്രസിഡന്റും നിലവിൽ ബോർഡ് അംഗവുമായ ചെങ്ങരൂർ സർവീസ് സഹകരണ ബാങ്കിലും പൊതുദർശനത്തിന് വച്ചു.