ചെങ്ങന്നൂർ: ശ്രീനാരായണ ഗുരുദേവൻ രചിച്ച കൃതികളുടെ ആലാപന മത്സരം എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ യൂത്തുമൂവ്‌മെന്റ് ,​സൈബർ സേനാ യൂണിയൻതല സമിതികളുടെ നേതൃത്വത്തിൽ നടത്തുന്നു. എൽ പി,​ യു.പി,​ ഹൈസ്‌കൂൾ. ഹയർ സെക്കൻഡറി,​ കോളേജ് തല വിദ്യാർത്ഥികളും മുതിർന്നവരും ഉൾപ്പെട്ടെ വിവിധ വിഭാഗങ്ങളായി ആണ് മത്സരം.ഗുരുദേവ കൃതികളായ ദൈവദശകം,​ ശിവപ്രസാദ പഞ്ചകം,​ അനുകമ്പാ ദശകം,​ കോലതീരേശസ്തവം ,​ജനനി നവരത്‌നമഞ്ജരി,​ ശ്രീവാസുദേവാഷ്ടകം എന്നീ കൃതികളാണ് ആലപിക്കേണ്ടത് . ജൂൺ 14 മുതൽ 19 വരെയാണ് മത്സരം. യൂണിയന്റെ കീഴിലുള്ള 47 ശാഖകളിലുള്ളവർക്ക് പങ്കെടുക്കാം. വാട്ട്‌സ്ആപ്പ് വഴിയാണ് മത്സരം ക്രമികരിച്ചിരിക്കുന്നതെന്ന് യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ അരുൺ തമ്പി ,​സൈബർ സേനാ ചെയർമാൻ പ്രദീപ് ,ചെങ്ങന്നൂർ,​ കൺവീനർ അക്ഷയ് കോഡിനേറ്റർ വിജിൻ രാജ് എന്നിവർ അറിയിച്ചു. ഫോൺ- 790 2687466. 9946446392