13-bus
സമരത്തിന്റെ ഭാഗമായി കുമ്പഴയിൽ വേണാട് ബസ് ഗ്രൂപ്പിന്റെ മുൻപിൽ നടന്ന നിൽപു സമരം പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ഇന്ധന വിലവർദ്ധന പിൻവലിക്കുക, പൊതുഗതാഗതം സംരക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസുടമകളും കുടുംബാംഗങ്ങളും നിൽപുസമരം നടത്തി. വീടുകളുടെയും നിറുത്തിയിട്ടിരിക്കുന്ന ബസിന്റെയും മുന്നിലായിരുന്നു സമരം. പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വേണാട് ഗ്രൂപ്പ് ചെയർമാൻ ആർ. ഷാജി കുമാർ, സുലോചന ,ഷിജു എസ് ,സജു എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ 15 മാസം കൊണ്ട് 16 രൂപയാണ് ഒരു ലിറ്റർ ഡീസലിന് കൂടിയിട്ടുള്ളതെന്നും ആവശ്യങ്ങളുന്നയിച്ച് അധികൃതർക്ക് നിവേദനം നൽകിയെന്നും ഷാജി കുമാർ പറഞ്ഞു.