തിരുവല്ല : എക്‌സൈസ് നടത്തിയ പരിശോധനയിൽ വേങ്ങലിൽ നിന്നും വാറ്റു ചാരായം പിടികൂടി. വേങ്ങൽ ഈയ്യന്തറ്റി തുണ്ടിയിൽ മോഹനന്റെ വീട്ടിൽ നിന്നുമാണ് 1 ലിറ്റർ ചാരായം പിടികൂടിയത്. ഇയാൾക്കെതിരെ കേസെടുത്തു. തിരുവല്ല റേഞ്ച് ഇൻസ്‌പെക്ടർ എസ്. മധുസൂദനൻ പിള്ളയുടെ നേതൃത്വത്തിൽ അസി.ഇൻസ്‌പെക്ടർ എം.എസ് ബാബു, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാഹുൽ, നിയാദ്, അനോഷ്,സോൾ,സനീഷ് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്. 55 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി.
തിരുവല്ല : എക്‌സൈസ് നടത്തിയ പരിശോധനയിൽ തോട്ടപ്പുഴശേരിയിൽ നിന്നും 55 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. തോട്ടപ്പുഴശേരി കള്ളിപ്പാറ ലക്ഷംവീട് കോളനിയിൽ കലതിപ്പറമ്പിൽ വീട്ടിൽ കെ.പി ബിന്ദുവിന്റെ വീട്ടിൽ നിന്നുമാണ് 55 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. എക്‌സൈസ് തിരുവല്ല സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ വി.രതീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺ കൃഷ്ണൻ , ജി പ്രവീൺ , കെ.അനസ് എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.