അടൂർ: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആർ.എസ്. പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ആർ. എസ്.പി ദേശീയ നിർവാഹക സമിതി അംഗം അഡ്വ.കെ.ശിവകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പൊടിമോൻ കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ബി.ശ്രീപ്രകാശ്, രാജേന്ദ്രൻ നായർ, ബിനു,രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിന് മുമ്പിൽ പ്രതിഷേധ സമരം നടത്തി. സി.ഐ.ടി.യു സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം ആർ.ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയംഗം ജി.കെ.പിള്ള അദ്ധ്യക്ഷത വഹിച്ചു. സംയുക്ത ട്രേഡ് യൂണിയൻ മണ്ഡലം കൺവീനർ പി.രവീന്ദ്രൻ, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഡി.സജി, റോഷൻ ജേക്കബ്, എസ്.ഷാജഹാൻ, ശിവപ്രശാന്ത്, ഷാജി തോമസ് എന്നിവർ പ്രസംഗിച്ചു.